Friday, 3 June 2016

ജാമിഅഃ നൂരിയ്യഃ ഫൈനല്‍ പരീക്ഷ; ആലത്തൂര്‍പടി ദര്‍സിന് വീണ്ടും റാങ്കിന്‍ തിളക്കം

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ യുടെ 2015 - 16 അധ്യയന വര്‍ഷത്തെ ഫൈനല്‍ പരീക്ഷയില്‍ ഒന്നും മൂന്നും റാങ്കുകള്‍ നേടി ആലത്തൂര്‍പടി ദര്‍സ് വിദ്യാര്‍ത്ഥികള്‍. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ ശൈഖുനാ അരിപ്ര സഈദ് മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് സ്വലാഹുദ്ദീന്‍ ഫൈസിയാണ് ഒന്നാം റാങ്ക് നേടിയത്. മലപ്പുറം വലിയങ്ങാടി സ്വദേശി പരേതനായ കൂത്രാടന്‍ സലീമിന്റെ മകന്‍ മുഹമ്മദ് സമീര്‍ ഫൈസിയാണ് മൂന്നാം റാങ്കിനര്‍ഹനായത്. ഇരുവരും ഹൈദരാബാദ് നിസാമിയ്യഃ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 'നിസാമി' ബിരുദം നേടിയവരാണ്.
ഇതിന് മുമ്പും ജാമിഅഃ നൂരിയ്യഃ വാര്‍ഷികപ്പരീക്ഷയില്‍ ദര്‍സിലെ വിദ്യാര്‍ത്ഥികള്‍ റാങ്ക് ജേതാക്കളായിട്ടുണ്ട്.
എം.ടി അബ്ദുശ്ശുകൂര്‍ ഫൈസി പനങ്ങാങ്ങര(1/2003), സി.കെ മുഹമ്മദ് ഫൈസി അരിപ്ര, അബ്ദുല്‍ ഹമീദ് ഫൈസി പാതിരമണ്ണ(1,2/2007), അബ്ദുസ്സലാം ഫൈസി ചോളോട്, യൂസുഫ് ഫൈസി എടക്കഴിയൂര്‍(1,2/2010), മുഹമ്മദ് ശരീഫ് ഫൈസി തൃക്കരിപ്പൂര്‍(1/2011), മുഹമ്മദ് ശരീഫ് ഫൈസി കുളത്തൂര്‍, മുഹമ്മദ് സാലിം ഫൈസി പാതിരമണ്ണ(1,3/2012), മുഹമ്മദ് നൗഫല്‍ ഫൈസി പറപ്പൂര്‍(3/2014), ഹബീബ് ഫൈസി പാതിരമണ്ണ, മുഹമ്മദ് യൂനുസ് ഫൈസി പനങ്ങാങ്ങര(1,3/2015).

ദര്‍സ്‌ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

2015 - 16 അധ്യയന വര്‍ഷത്തിലെ ദര്‍സ് വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 125 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത വാര്‍ഷിക പരീക്ഷയില്‍ 9 വിദ്യാര്‍ത്ഥികള്‍ പരാജയപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് എ.ഡി.എസ്.എ ഓഫീസുമായി ബന്ധപ്പെടണമെന്ന് പരീക്ഷക്ക്‌ നേതൃത്വം നല്‍കിയ ഉസ്താദ് സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര അറിയിച്ചു.

ഓരോ ബാച്ചിലും ഒന്നും രണ്ടും റാങ്കുകള്‍ നേടിയവര്‍...

BATCH NO 1.

1. അബൂബക്ര്‍ സിദ്ദീഖ് മുടിക്കോട്
2. മുഹമ്മദ് ഉനൈസ് ചെറുകര

BATCH NO 2.

1. മുഹമ്മദ് സലീം നെന്മിനി
2. ഹബീബുറഹ്മാന്‍ പാതിരമണ്ണ

BATCH NO 3.

1. അബ്ദുല്‍ ശഹീദ് പുഴക്കാട്ടിരി
2. സുഫ്‌യാന്‍ കാളികാവ്‌

BATCH NO 4.

1. മുഹമ്മദ് ഹിശാം എടക്കര
2. ഉവൈസ് അശ്‌റഫി കണ്ണാടിപ്പറമ്പ്‌

BATCH NO 5.

1. അക്ബര്‍ ശരീഫ് ഐക്കരപ്പടി
2. മുഹമ്മദ് സ്വലാഹുദ്ദീന്‍ ചോളോട്‌

BATCH NO 6.

1. ശഫീഖ് നിയാസ് രാമപുരം
2. മുഹമ്മദ് അലി കാപ്പ്‌

BATCH NO 7.

1. മാഹീന്‍ ആലപ്പുഴ
2. അശ്മില്‍ വയനാട്‌

BATCH NO 8.

1. മുഹമ്മദ് നാഫിഅ് കീഴാറ്റൂര്‍
2. അല്‍സ്വിഫ് പാലക്കാട്‌






Thursday, 2 June 2016

Android App launched

An Android app, which is developed by a team of Althurpadi dars students, Launched by honourable leader of muslims of kerala and the secretary of  Samastha Kerla Jam-iyyathul Ulama.It will be helpful for people ,who living in this era to know more about Alathurpadi Dars. Photo n Video Gallery, Arabic n Malayalam Magazines are mainly included features in this app. It will be raise the rank of Alathurpadi Dars in the modern era. An Adkar app will release soon by this team, Insha Allah. May allah fullfil our need..Aameen